കണ്ണൂർ :- ആറൻമുള സദ്യയുണ്ട് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന 'പഞ്ചപാണ്ഡവ ക്ഷേത്ര ദർശന തീർത്ഥാടനയാത്ര'യുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര' എന്ന ടാഗ് ലൈനിൽ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.
ആറൻമുള പള്ളിയോട സേവാ സംഘത്തിന്റെ നേത്യത്വത്തിൽ ഒക്ടോബർ രണ്ട് വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണാും കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെ മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിൽ പങ്കെടുക്കാനും അവസരം ലഭിക്കും. പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണാനും സാധിക്കും.
ആഗസ്റ്റ് 31നും സെപ്റ്റംബർ ഏഴിനും പുറപ്പെടുന്ന പാക്കേജ് രാവിലെ 5.30ന് ആരംഭിച്ച് വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചോറ്റാനിക്കര, തൃചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവ ദർശിച്ചു രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനം നടത്തി വള്ള സദ്യയയിലും പങ്കെടുത്ത് തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ എത്തിച്ചേരും. റൂം ചാർജും വള്ള സദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചാർജ്. ഫോൺ: 8089463675, 9497007857