കണ്ണൂർ :- SYS പ്ലാറ്റിനം ഇയർ സമ്മേളനത്തിന്റെ ഭാഗമായി നൂറ് ദേശത്തിന്റെ ചരിത്രം രചിക്കുന്നതിന് എസ്.വൈ.എസ് കണ്ണൂർ ജില്ലാ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ താണ ഇൻഫോസിറ്റിയിൽ സംഘടിപ്പിച്ച ഹിസ്റ്റോറിയ ജില്ലാ ശില്പശാല ജില്ലാ പ്രസിഡന്റ് അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായിയുടെ അദ്ധ്യക്ഷതയിൽ റഫീഖ് അണിയാരം ഉദ്ഘാടനം ചെയ്തു.
ഡോ. കെ.മുഹമ്മദ് സിറാജുദ്ധീൻ വിഷയാവതരണം നടത്തി. നിസാർ അതിരകം, കെ.വി സമീർ ചെറുകുന്ന്, അബ്ദുൽ ഹകീം സഖാഫി അരിയിൽ, റിയാസ് കക്കാട്, നവാസ് കൂരാറ, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, ഷാജഹാൻ മിസ്ബാഹി, റഷീദ്.കെ മാണിയൂർ എന്നിവർ സംസാരിച്ചു .