സഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയ മധ്യവയസ്‌കൻ തിളച്ച പായസത്തിൽ വീണു ; 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ


ഇടുക്കി :- സഹോദരിയുടെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തിൽ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) പൊള്ളലേറ്റത്. തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം. 

ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി ഇവിടെ വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചൽ നടത്തി താമസം തുടങ്ങാൻ ഇരിക്കുകയായിരുന്നു. പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.

Previous Post Next Post