ദേശീയ അധ്യാപകദിനത്തിൻ്റെ ഭാഗമായി അധ്യാപകരെ ആദരിച്ചു


കുറ്റ്യാട്ടൂർ :-  ദേശീയ അധ്യാപകദിനത്തിൻ്റെ ഭാഗമായി അധ്യാപകരെ ആദരിച്ചു. പഴശ്ശി വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി. 

പഴശ്ശി എട്ടേയാറിലെ മയ്യിൽ ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ  രാജഗോപാലൻ മാസ്റ്റർ, പഴശ്ശി എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ വി.മനോമോഹനൻ എന്നിവർ ആദരം ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾ, കേശവൻ നമ്പൂതിരി, അജയൻ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.





Previous Post Next Post