ചേലേരി :- വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായം നൽകാതെ കള്ളക്കണക്കുകൾ നൽകുന്ന പിണറായി - മോദി സർക്കാറുകൾക്കെതിരെ ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചനാദിന പ്രതിഷേധ പ്രകടനം നടത്തി. ചേലേരി യു.പി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് ചേലേരിമുക്കിൽ പ്രകടനം സമാപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. സുകുമാരന്റെ അധ്യക്ഷതയിൽ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി.കെ രഘുനാഥൻ, എം.പി. സജിത്ത് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.വേലായുധൻ, കെ.വി പ്രഭാകരൻ, എ.പ്രകാശൻ, ഷംസു കൂളിയാൽ, അഹമ്മദ് കുട്ടി, ടിന്റു സുനിൽ, എം.സി സന്തോഷ് കുമാർ, എം.പി പ്രഭാകരൻ, സാദിക്ക്, പി.വി അജിത്, എം.രജീഷ് , ബേബി രഞ്ജിത്ത്, കെ.പി മധുസൂദനൻ, അഖിൽ പി.വി, രാജേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.