അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷത്തോളം രൂപ തട്ടിയയാൾക്കെതിരെ പോലീസ് കേസെടുത്തു



ശ്രീകണ്ഠപുരം :- അമേരിക്കയിൽ നഴ്‌സിങ് അസിസ്റ്റൻ്റ് ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾക്കെതിരേ കുടിയാന്മല പോലീസ് കേസെടുത്തു. നടുവിലിലെ മുണ്ടക്കൽ ജോസ ഫിന്റെ പരാതിയിൽ ചെന്നൈ അണ്ണാനഗർ സ്വദേശിയും തിരുവനന്തപുരത്ത് താമസക്കാരനുമായ ജോസഫ് ഡാനിയേലിൻ്റെ പേരിലാണ് കേസ്. മകൾക്ക് അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് വിസയുടെ പേരിൽ ജോസഫ് ഡാനിയേൽ പണം തട്ടിയെടുത്തുവെന്നാണ് പരാതി.

2022 ഏപ്രിൽ 12-നും 2023 മാർച്ച് 22-നും ഇടയിൽ പ ദിവസങ്ങളിലായാണ് ജോസഫ്‌ ഡാനിയേലിൻ്റെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകിയത്. സമാനമായ നിരവധി വിസ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ജോസഫ് ഡാനിയേലിനെ കഴിഞ്ഞ 11-ന് ശ്രീകണ്ഠപുരം പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ചെമ്പന്തൊട്ടിയിലെ ജീനീഷ് ജോർജിൻ്റെ പരാതിയിലായിരുന്നു അറസ്റ്റ് റിമാൻഡിലായി ജയിലിലാണ് ഇയാൾ.

Previous Post Next Post