ഡിജിറ്റൽ കോടതി തലശ്ശേരിയിലല്ല, കണ്ണൂരിൽ തന്നെ വേണം - ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ യൂണിറ്റ്


കണ്ണൂർ :- ഹൈക്കോടതിയുടെ നിർദേശപ്രകാരം കണ്ണൂരിൽ അനുവദിച്ച ഡിജിറ്റൽ കോടതി തലശ്ശേരിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കത്തിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ യൂണിറ്റ് പ്രതിഷേധിച്ചു. കണ്ണൂർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നിരന്തരമായ പ്രയത്നത്തിന്റെ ഫലമായി കണ്ണൂർ കോർട്ട് സെന്ററിനു അനുവദിച്ച ആദ്യ ഡിജിറ്റൽ ജില്ലാ കോടതിയാണ് മറ്റൊരു തിരുത്തിയ ഉത്തരവിലൂടെ തലശ്ശേരിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. കണ്ണൂരിലെ അഭിഭാഷകരോടും പൊതുസമൂഹത്തോടുമുള്ള അവഹേളനമാണിത്. ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ്  യൂണിറ്റ് തീരുമാനം.

 ലോയേഴ്‌സ് കോൺഗ്രസ് യൂണിറ്റ് പ്രസിഡൻ്റ് സജിത്ത്‌കുമാർ ചാലിൽ അധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ അംഗം സി.കെ രത്നാകരൻ, അഭിഭാഷകരായ ഇ.പി ഹംസക്കുട്ടി, എം.സി രമേശൻ, അബ്ദുൽ ഖാദർ, ജി.വി പങ്കജാക്ഷൻ, മനോജ്‌കുമാർ, ഇ.ആർ വിനോദ്, പ്രേമൻ മാവില, സോന ജയരാമൻ, ടി.എം ഫൽഗുനൻ, ശശീന്ദ്രൻ കൂവക്കൈ, വിനോദ് രാജ്, ഷാജഹാൻ, ദീപ്ത രാംദാസ് എന്നിവർ സംസാരിച്ചു.

Previous Post Next Post