ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു


മയ്യിൽ :- ജനകീയ വായനശാല & ഗ്രന്ഥാലയം , യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുചാൽ , സഹൃദയ സ്വയം സഹായ സംഘം, വനിതാ വേദി, ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ഓണോത്സവവും അനുമോദനവും സംഘടിപ്പിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.വിനോദ് അധ്യക്ഷത വഹിച്ചു.

നിത്യ ചൈതന്യയതി ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ സംരംഭകശ്രീ അവാർഡ് ജേതാവ് ബാബു പണ്ണേരി, മയ്യിൽ ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് നേടിയ സി.കെ പ്രേമരാജൻ, ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുത്ത പാർത്ഥിവ് ശങ്കർ എന്നിവരെ അനുമോദിച്ചു. 

ഓണോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാ - കായിക മത്സരത്തിൻ്റെ വിജയികൾക്കുള്ള സമ്മാന വിതരണം മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് ടി.ബാലകൃഷ്ണൻ , ബാബു പണ്ണേരി, പാർത്ഥിവ് ശങ്കർ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സി കെ.പ്രേമരാജൻ സ്വാഗതവും യങ് സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് കെ.സജിത്ത് നന്ദിയും പറഞ്ഞു.

Previous Post Next Post