ചിന്നക്കനാലിൽ കാട്ടാനയാക്രമണം; ചക്കക്കൊമ്പൻ വീട് തകർത്തു


ഇടുക്കി :-
ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. 301 ന് കോളനിക്ക് സമീപത്തെ വീട് ചക്കക്കൊമ്പൻ തകർത്തു.ഐസക് സാമുവലിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്.

ആനയെത്തിയത് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിൻറെ ഒരുവശം പൂർണ്ണമായും തകർത്തു. നാട്ടുകാർ ചേർന്ന് ആനയെ പടക്കം പൊട്ടിച്ച് തുരത്തി.


ഇന്നലെ ആനയിറങ്കലിലെ റേഷൻ കടയും ചക്കിക്കൊമ്പൻ തകർത്തിരുന്നു. ഈ മേഖലയിൽ കാട്ടാനയെ പ്രതിരോധിക്കാൻ മാർ​ഗങ്ങൾ ഇല്ലെന്നും നാട്ടുകാർ പറയുന്നു.

Previous Post Next Post