പാപ്പിനിശ്ശേരിയിൽ തെരുവ് നായയെ പിടികൂടി പെരുമ്പാമ്പ്
പാപ്പിനിശ്ശേരി :- പാറക്കൽ അങ്കണവാടിക്ക് സമീപം കുറ്റിക്കാട്ടിൽ പെരുമ്പാമ്പ് തെരുവുനായയെ പിടികൂടി. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. പെരുമ്പാമ്പും തെരുവുനായയും തമ്മിലുള്ള മൽപിടിത്തം ഏറെനേരം നീണ്ടു. ആൾക്കാർ ചുറ്റും കൂടി ബഹളമായതോടെ നായയെ ഉപേക്ഷിച്ചു പെരുമ്പാമ്പ് മുങ്ങി. നായ ചത്തു. നാട്ടുകാർ ഏറെ നേരം ശ്രമിച്ചെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.