മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി


ഇരിക്കൂർ :-
ഇരിക്കൂർ നവരാത്രിയാഘോഷത്തിന് തുടക്കംകുറിച്ച് മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന് ഇന്ന് തുടക്കമായി.മുന്നോക്ക ക്ഷേമ കോർപറേഷൻ ഡയരക്ടർ കെ.സി.സോമൻ നമ്പ്യാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പി.മുരളീധരൻ അധ്യക്ഷത വഹിച്ചു.തുടർന്ന് ആചാര്യ വരണവും മാഹാത്മ്യപ്രഭാഷണവും നടന്നു.പി.എസ്.മോഹനൻ കൊട്ടിയൂരാണ് യജ്ഞാചാര്യൻ. 

പി.എസ്.മോഹനൻ കൊട്ടിയൂർ നയിക്കുന്ന നവാഹയജ്ഞം ഒക്ടോബർ ഏഴുവരെ നീളും. ഏഴുമുതൽ 12 വരെ നവരാത്രി നൃത്ത സംഗീതോത്സവം അരങ്ങേറും. വിജയദശമി നാളിൽ വിദ്യാരംഭം നടക്കും.

Previous Post Next Post