ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി; നാളെ ഉത്രാടപ്പാച്ചിൽ


കണ്ണൂർ: - ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുങ്ങൾക്കായി നാടും നഗരവും ഒരുങ്ങി. ഇനി ശനിയാഴ്ചത്തെ ഉത്രാടപ്പാച്ചിൽ മാത്രം ബാക്കി. ഓണനാളുകളെ ആഘോഷ മാക്കാൻ എല്ലാം വാങ്ങിക്കൂട്ടാനുള്ള നെട്ടോട്ടത്തിലാണ് നാടും നഗരവും. 

തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും സാധന ങ്ങൾ വാങ്ങി സുരക്ഷിത മായി വീട്ടിലേക്ക് മടങ്ങാനും പോലീസും ജില്ലാ ഭരണകേന്ദ്രവും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ അവധിയിലായതും വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ളവർ ഓണം ആഘോഷിക്കാൻ നാട്ടിൽ എത്തിയതും ഉത്രാടനാളിനെ കൂടുതൽ തിരക്കിലാക്കും. 

കഴി ഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാ കേന്ദ്രങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ തിരക്കാണ്. തിരുവോണത്തിനു മുമ്പുള്ള പ്രവർത്തി ദിനമായ വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ സ്വകാര്യ ഓഫീസുകളിൽ ഓണാ ഘോഷം അറങ്ങേറുകയാണ്. ഓണസദ്യയും വിവി ധ വകുപ്പുകൾ ചേർന്ന് അത്തപ്പൂക്കള മത്സരവും ജീ വനക്കാരുടെ വിവിധ മത്സരങ്ങളും നടന്നുവരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷം ഗംഭീരമായാണ് ആഘോഷിക്കുന്നത്.


Previous Post Next Post