മയ്യിൽ:-പി.എം.ജി.എസ്.വൈയിൽ ആരംഭിക്കുകയും മഴക്കാലത്ത് നിർത്തിവെക്കുകയും ചെയ്ത മയ്യിൽ - വള്ളിയോട്ട് - കടൂർമുക്ക് റോഡ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് വള്ളിയോട്ടുവയൽ ജയകേരള വായനശാലാ ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
മെറ്റലുകൾ ഇളകിയും ടാർ ചെയ്ത ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞും അലങ്കോലമായതിനാൽ ഇതുവഴിയുള്ള വാഹനഗതാഗം മുടങ്ങിയതിനാൽ രോഗികളും വിദ്യാർത്ഥികളുമടങ്ങുന്ന നിരവധി യാത്രക്കാർ ദുരിതമനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് ഇ.പി.രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി വി.വി. ദേവദാസൻ റിപ്പോർട്ടും വരവ്ചെലവ് കണക്കും അവതരിപ്പിച്ചു.റിട്ടേണിംഗ് ഓഫീസരുടെ ചുമതലയുള്ള സഹകരണ വകുപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ എൻ.ബിന്ദുവിൻ്റെ മേൽനോട്ടത്തിൽ വി.വി. ദേവദാസൻ ( പ്രസി:) ഇ.പി. രാജൻ (സെക്രട്ടറി) സി കെ. ശോഭന ( വൈ :പ്ര ) എം. മനോഹരൻ ( ജോ : സെ:) എന്നിവരെഭാരവാഹികളായി തെരഞ്ഞെടുത്തു.വി.വി.ദേവദാസൻ സ്വാഗതവും, എം.മനോഹരൻ നന്ദിയും പറഞ്ഞു.