ഇന്ന് ദേശീയ അദ്ധ്യാപക ദിനം. ആദ്യാക്ഷരം കുറിച്ചത് മൂതൽ ഇങ്ങോളമുള്ള വിദ്യാഭ്യാസ കാലയളവിൽ ഓരോരുത്തർക്കും വിദ്യ അഭ്യസിച്ചുതന്ന അധ്യാപകർക്ക് ആശംസകൾ നേർന്നുകൊണ്ടാവും അധ്യാപകദിനാഘോഷം . അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. . ഡോ.എസ്.രാധാകൃഷ്ണന്റെ തന്നെ വാക്കുകളില്‍ നിന്നാണ് ദേശീയ അധ്യാപക ദിനപ്പിറവിയും.
രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ ചിലർ അദ്ദേഹത്തെ സമീപിച്ചു. പകരം അദ്ദേഹം ആവശ്യപ്പെട്ടത് ഈ ദിവസം അധ്യാപക ദിനമായി ആചരിക്കാനാണ്. . ''എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കിൽ അത് എനിക്ക് അഭിമാനകരമായ നേട്ടമായിരിക്കും'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കപ്പെട്ടത്.