ചാലോടിൽ കട കുത്തിത്തുറന്ന് മോഷണം
ചാലോട് :- ചാലോടിൽ കടയിൽ നിന്ന് പണം മോഷണം പോയി. കണ്ണൂർ റോഡിൽ കുമ്മായ ചൂളയ്ക്ക് സമീപം ടയർ വർക്സിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളൻ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ മോഷ്‌ടിച്ചതായി കട ഉടമ കെ.രാഗേഷ് പറഞ്ഞു. മട്ടന്നൂർ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.