മയ്യിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയെ ആദരിച്ചു


മയ്യിൽ :- മികച്ച കർഷക കൂട്ടായ്മക്കുള്ള 2023 ലെ സംസ്ഥാന അവാർഡ് നേടിയ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയെ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ആദരിച്ചു. എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റൈസ് പ്രൊഡ്യൂസർ കമ്പനിക്കുള്ള ഉപഹാരവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത അധ്യക്ഷയായി. 

കെ.പി രേഷ്മ, എം.കെ ലിജി, ഇ.എം സുരേഷ് ബാബു, പി.വി മോഹനൻ, കെ ചന്ദ്രൻ, വി.പി രതി, എസ് പ്രമോദ്, കെ.സി സുരേഷ്, കെ.സി രാമചന്ദ്രൻ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ എൻ.കെ രാജൻ സ്വാഗതവും എം.ഭരതൻ നന്ദിയും പറഞ്ഞു.

Previous Post Next Post