കായച്ചിറ :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കായച്ചിറ അംഗൻവാടിയുടെ ശിലാസ്ഥാപനം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് തറക്കല്ലിടൽ കർമം നിർവ്വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എൽ.നിസാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സീമ കെ.സി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബാബു.എം നന്ദിയും പറഞ്ഞു. മെമ്പർമാരായ സമീറ സി.വി, അജിത ഇ.കെ , ഗീത വി.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.