ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിച്ചവരിൽ കവർ നമ്പർ ലഭിക്കാത്തവർ അറിയിക്കണമെന്ന് ഹജ്ജ് കമ്മിറ്റി


കരിപ്പൂർ :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത ഹജ്ജ് തീർഥാടനത്തിന് അപേക്ഷിച്ചവർക്ക് കവർ നമ്പർ അനുവദിച്ചതായി ഹജ് കമ്മിറ്റി അറിയിച്ചു. ഇന്നലെ വൈകുന്നേരം വരെ 19,210 അപേക്ഷകൾ ലഭിച്ചു. 

ഓരോ കവറിലെയും മുഖ്യ അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്കാണ് കവർ നമ്പർ എസ്എംഎസ് ആയി അയച്ചത്. ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും പരിശോധിക്കാം. കവർ നമ്പർ ലഭിക്കാത്ത അപേക്ഷകരുണ്ടെങ്കിൽ ഈ മാസം 30നകം രേഖകളുമായി ഹജ് കമ്മിറ്റി ഓഫിസിൽ അറിയിക്കണം. 0483 2710717, 2717572.

Previous Post Next Post