ചേലേരി :- പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിലായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ടൗണിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സമിതി അംഗം കെ.കെ നിഷ്ത്തർ മുഖ്യപ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം.വി അധ്യക്ഷത വഹിച്ചു. റൂജ്ഹാൻ സലാം, ഹസനുൽ ബന്ന, ജസീർ യു.കെ, ഹാഷിം മാലോട്ട്, ഹാരിസ് കെ.സി, നൂറുദ്ധീൻ പി.വി,അബ്ദുള്ള വള്ളൂവച്ചേരി, ജാഫർ.കെ ,ടി പി സലാം, എം.വി.പി മൊയ്‌തീൻ, ഇക്ബാൽ തേലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ചേലേരി സെൻട്രൽ വാർഡ് പ്രസിഡന്റ് ടി.പി മുഹമ്മദ് സ്വാഗതവും നൗഷാദ് ചേലേരി നന്ദിയും പറഞ്ഞു.