തളിപ്പറമ്പ് :- ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ നാലാമത് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജയ്ഹിന്ദ് പ്രസിഡൻ്റ് കെ.വി.ടി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൻ സപെഷൽ താഹസിൽദാർ (എൽ എ) ക്രിൻഫ്ര മട്ടന്നൂർ പി.സി സാബു ഉദ്ഘാടനം ചെയ്തു. 2023 - 2024 വർഷത്തെ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗം അംഗീകരിച്ചു.
രജനി രമാനന്ദ്, കെ.വി മഹേഷ്, മാവില പത്മനാഭൻ , വി.ബി കുബേരൻ നമ്പൂതിരി, പി.ഗംഗാധരൻ, സി.വി സോമനാഥൻ , നൗഷാദ് ബ്ലാത്തുർ , ഇ.വി സുരേശൻ, കെ.ലക്ഷ്മണൻ, കെ.വി ഗോവിന്ദൻകുട്ടി. കുഞ്ഞമ്മ തോമാസ്, വാഹിദ് പനാമ , വി.അഭിലാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പി.വി സജീവൻ റിട്ടേണിങ്ങ് ഓഫിസറായി 2024- 2025 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : കെ.വി.ടി മുഹമ്മദ് കുഞ്ഞി
വൈസ് പ്രസിഡൻ്റ്മാർ : പി.ഗംഗാധരൻ, സി.വി ഫൈസൽ
സെക്രട്ടറി : മാവില പത്മനാഭൻ
ജോ: സെക്രട്ടറിമാർ : വി.ബി കുബേരൻ നമ്പൂതിരി, പ്രമീള രാജൻ
ട്രഷറർ : ഐ.വി കുഞ്ഞിരാമൻ