കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ പരിധിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ നാളെ പൂർത്തിയാകും.ലോക്കലിൽ ആകെയുള്ള 16 ബ്രാഞ്ചുകളിൽ 13 സമ്മേളനങ്ങളാണ് ഇതിനകം പൂർത്തീകരിച്ചത്.
പെരുമാച്ചേരി, നണിയൂർ നോർത്ത് , പാലിച്ചാൽ സമ്മേളനങ്ങളാണ് നാളെ നടക്കുന്നത്.മയ്യിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി പവിത്രൻ പെരുമാച്ചേരി,സി.പി നാസർ നണിയൂർ നോർത്ത്, കെ. ബൈജു പാലിച്ചാൽ എന്നീ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര , കമ്മിറ്റി അംഗങ്ങളായ എ.പി സുരേഷ്, കുഞ്ഞിരാമൻ പി പി കൊളച്ചേരി , കെ. രാമകൃഷ്ണൻ മാസ്റ്റർ, എ.കൃഷ്ണൻ, സി. രജുകുമാർ, എം.രാമചന്ദ്രൻ, ഇ.പി ജയരാജൻ , സി.സത്യൻ, പി.പി കുഞ്ഞിരാമൻ , സി. പത്മനാഭൻ , കെ.വി പത്മജ , കെ.ദീപ, എം.വി ഷിജിൻ , കെ.പി സജീവ്, സഫീർ വികെ എന്നിവരും വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.
കൊളച്ചേരി ലോക്കൽ സമ്മേളനം ഒക്ടോബർ 18, 19 തീയ്യതികളിൽ നടക്കും.18 ന് പ്രതിനിധി സമ്മേളനം മുല്ലക്കൊടി ബാങ്ക് ഹാളിൽ ജില്ല കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്യും.
19 ന് കമ്പിൽ ബസാറിൽ റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പൊതു സമ്മേളനവും നടക്കും.