കൊളച്ചേരി മേഖല PTH സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്തംബർ 8 ന് ; പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു


പള്ളിപ്പറമ്പ് :- കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ (പി.ടി.എച്ച്)  രണ്ടാം വാർഷികത്തിന്റെ ഭാഗമായി സെപ്തംബർ 8 ഞായറാഴ്ച്ച രാവിലെ മുതൽ പള്ളിപ്പറമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ക്യാമ്പിന്റെ ഭാഗമായി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം പി.ടി.എച്ച് യൂത്ത് ബ്രിഗേഡ് ചെയർമാൻ പി.കെ ഷംസുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി ക്യാമ്പ് വിശദീകരിച്ചു.

പി.ടി.എച്ച് മേഖലാ സെക്രട്ടറി മൻസൂർ പാമ്പുരുത്തി, ഖത്തർ ചാപ്റ്റർ ട്രഷറർ കെ.വി മുഹ്സിൻ, എം അനീസ് മാസ്റ്റർ, പി.പി അബ്ദു പള്ളിപ്പറമ്പ്, ഒ.കെ റഷീദ്, സി.കെ അബ്ദുൽ ലത്തീഫ്, ടി.പി നിയാസ്, വി.ടി മുസ്തഫ ആദം, കെ ലത്തീഫ് പള്ളിപ്പറമ്പ് സംസാരിച്ചു യൂത്ത് ബ്രിഗേഡ് ജനറൽ കൺവീനർ ജാബിർ പാട്ടയം സ്വാഗതം പറഞ്ഞു. 

പ്രാദേശിക സംഘാടക സമിതി ഭാരവാഹികളായി  ചെയർമാൻ - കെ.വി മുഹ്സിൻ, കൺവീനർ - ടി.പി മർവാൻ എന്നിവരെ തെരഞ്ഞെടുത്തു.

മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ ബുക്കിംഗ് നമ്പർ : 9544611628, 8606009911



Previous Post Next Post