ന്യൂഡൽഹി :- ദീപാവലിക്കാലത്തെ വിമാനനിരക്കിൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് 20 മുതൽ 25 ശതമാനം വരെ കുറവ്. യാത്രാപോർട്ടലായ ഇക്സിഗോ നടത്തിയ വിശകലനത്തിലാണ് നിരക്ക് കുറഞ്ഞതായി കണ്ടെത്തിയത്. ദീപാവലിക്കാലമായ 2023 നവംബർ 10 മുതൽ 16 വരെയും 2024 ഒക്ടോബർ 24 മുതൽ നവംബർ മൂന്നുവരെയുള്ള വിമാനനിരക്കുകൾ തമ്മിലാണ് വിശകലനം നടത്തിയത്.
വിമാനങ്ങളുടെ ശേഷി വർധിച്ചതും ഇന്ധനവിലയിലുണ്ടായ ഇടിവുമാണ് ദീപാവലിക്ക് വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാക്കിയത്. 30 ദിവസത്തിനുമുൻപ് ബുക്ക് ചെയ്യുന്ന വൺവേ ടിക്കറ്റുകളുടെ നിരക്കിലാണ് കുറവുള്ളത്.