പത്തനംതിട്ട :- ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് നിലയ്ക്കലിൽ 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് പാർക്കിങ് ഫീസ്. ഫാസ് ടാഗ് ഇല്ലെങ്കിൽ 25 ശതമാനം അധികം നൽകണം. അതായത് 125 രൂപ. 15 മുതൽ 25 സീറ്റ് വരെയുള്ള മിനി ബസിന് 75 രൂപയാണ് ഫീസ്. അഞ്ചുമു തൽ 14 സീറ്റുവരെയുള്ള വാഹ നങ്ങൾക്ക് 50 രൂപയും നാലു സീ റ്റുവരെയുള്ള കാറിന് 30 രൂപയും ഓട്ടോറിക്ഷയ്ക്ക് 15 രൂപയുമാണ് ഫീസ്. 24 മണിക്കൂറിനാണ് പാർ ക്കിങ് ഫീസ്. ഫീസ് പിരിക്കാൻ കരാറെടുത്ത ആൾതന്നെ ഫാസ് ടാഗ് ഗേറ്റ് സ്ഥാപിക്കണം. നിലയ്ക്കലിൽ നിലവിൽ 8000 വാഹനങ്ങൾക്ക് പാർക്കുചെയ്യാനു ള്ള സൗകര്യമാണുള്ളത്. 2000 വാ ഹനങ്ങൾക്കുകൂടി പാർക്കുചെയ്യാ lനുള്ള സ്ഥലം ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
ഇതിനായി 690 റബ്ബർമരങ്ങൾ മുറിച്ചുമാറ്റി. 260 റബ്ബർമരങ്ങൾ ഈ മാസവും 200 എണ്ണം അടു ത്തമാസവും മുറിച്ചുമാറ്റും. കേരള സർക്കാരിൻ്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ഔദ്യോ ഗിക വാഹനങ്ങൾക്കും ദേവസ്വം ബോർഡിൻ്റെയും സ്റ്റേറ്റ് ട്രാൻ സ്പോർട്ട് കോർപ്പറേഷൻ്റെയും ബസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പാർക്കിങ് ഫീസില്ല.