കണ്ണൂർ :- കണ്ണൂർ സെൻട്രൽ ജയിലിനെ മാലിന്യമുക്തമാക്കി ഹരിത ജയിലാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഹരിതകർമസേന ഇറങ്ങും. ജയിലിലെ അന്തേവാസികൾ തന്നെയാണ് ഹരിതകർമസേനാംഗങ്ങൾ. 15 മുതൽ 'ഹരിതസ്പർശം' എന്ന പേരിൽ ആരംഭിക്കും. സം സ്ഥാനത്തെ ജയിലുകളിൽ അജൈവ മാലിന്യശേഖരണത്തിന് ഹരിതകർമസേന രൂപവത്കരിക്കുന്ന ആദ്യ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ. ഓരോ ബ്ലോക്കിൽ നിന്നും ഓരോ തടവുകാരനെ ഉൾപ്പെടുത്തി അജൈവമാലിന്യ സംസ്കരണപ്രവർത്തനങ്ങളിൽ പരിശീലനം നല്ലിയാണ് ഹരിതകർമസേന രൂപവത്കരിക്കുന്നത്.
12 പേരടങ്ങിയ സേനയാണ് ആദ്യഘട്ടത്തിൽ സെൻട്രൽ ജയിലിൽ പ്രവർത്തി ക്കുക. ജയിലിനകത്തുനിന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കൾ സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂർണ മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗ മായാണ് ജയിലിൽ ഹരിതകർമസേന വരുന്ന ത്. ഹരിതകർമസേന രൂപവത്കരണത്തിനാവശ്യമായ സാങ്കേതിക സഹായം ഹരിതകേരളം മിഷനും ശുചിത്വമിഷനുമാണ് നല്ലുന്നത്. ഹരിതകർമസേനയുടെ ഉദ്ഘാടനം 15- ന് കളക്ടർ അരുൺ കെ. വിജയൻ നിർവഹി ക്കും. ജയിൽവകുപ്പ് ഉത്തരമേഖല ഡി.ഐ. ജി. സുനിൽകുമാർ മുഖ്യാതിഥിയായിരിക്കും. സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിക്കും. ഹരിതകർമസേനയിലെ അന്തേവാസികൾക്കുള്ള പച്ച ഓവർകോട്ട് ക്ലീൻ കേരള കമ്പനി കൈമാറും.