കണ്ണൂർ:-ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും റൂട്ടുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ലഭ്യമായാൽ സർവീസ് നടത്താൻ സ്വകാര്യ ബസുടമയോ കെഎസ്ആർടിസിയോ തയ്യാറായാൽ പെർമിറ്റുകൾ അനുവദിക്കുമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ ആർ ടി ഒ അറിയിച്ചു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജനകീയ സദസ്സുകൾ പൂർത്തിയായി. 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ ലഭ്യമായി. റൂട്ടുകളുടെ ആവശ്യകത സംബന്ധിച്ച് അന്വേഷണം നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് ഒക്‌ടോബർ 31 മുമ്പ് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ നവംബർ 15ന് മുമ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കുമെന്നും ആർടിഒ അറിയിച്ചു.