കൊച്ചി :- കേരള ഹൈക്കോടതിയിൽ 5 ജഡ്‌ജിമാരെ നിയമിച്ചു. ജുഡീഷ്യൽ ഓഫിസർമാരായ പി.കൃഷ്ണകുമാർ, കെ.വി ജയകുമാർ, എസ്.മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി ബാലകൃഷ്ണൻ എന്നിവരാണു അഡിഷനൽ ജഡ്ജിമാരാകുന്നത്. നിയമനത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇതോടെ ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആകും. ആകെ 47 ജഡ്‌ജിമാരെയാണു വേണ്ടത്.
പി.കൃഷ്ണകുമാർ : നിലവിൽ ഹൈക്കോടതി റജിസ്ട്രാർ ജനറൽ. ആലപ്പുഴ വണ്ടാനം പുത്തൻ വീട്ടിൽ പരേതനായ ജി.പരമേശ്വര പണിക്കരുടെയും ഇന്ദിര പണിക്കരുടെയും മകൻ
കെ.വി ജയകുമാർ : നിലവിൽഹൈക്കോടതി വിജിലൻസ് റജിസ്ട്രാർ. തൃശൂർ കണിമംഗലം മാളിയേക്കലിൽ പരേതനായ ഹരിദാസ് കർത്തായുടെയും കെ.വി ഭാഗീരഥി തമ്പായിയുടെയും മകൻ.
എസ്.മുരളീകൃഷ്ണ : നിലവിൽ കോഴിക്കോട് ജില്ലാ ജഡ്‌ജി. കാഞ്ഞങ്ങാട് നവചേതനയിൽ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിൻ്റെയും മകൻ.
ജോബിൻ സെബാസ്റ്റ്യൻ : നിലവിൽ ഹൈക്കോടതി ജില്ലാ ജുഡീഷ്യറി റജിസ്ട്രാർ. പാലാ നീലൂർ മംഗലത്തിൽ എം.ഡി സെബാസ്റ്റ്യന്റെയും ഗ്രേസിയുടേയും മകൻ.
പി.വി ബാലകൃഷ്ണൻ : നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി. റിട്ടയേഡ് ജില്ലാ ജഡ്‌ജി തൃശൂർ പാവറട്ടി വരദ രാജ അയ്യരുടെയും പാപ്പയുടെയും മകൻ.