കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ സന്ദേശ യാത്രയും മെഗാ ശുചീകരണവും നടത്തി


കുറ്റ്യാട്ടൂർ:- 
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സ്വഛത ഹി സേവ മാലിന്യം മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ യാത്രയും മെഗാ ശുചീകരണവും നടത്തി.

ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എൻ.എസ് , എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് ആന്റ് ഗെയ്ട്സ് കുട്ടികളും അദ്ധ്യാപകരും ഹരിത കർമ്മ സേനാംഗങ്ങളും ആശാവർക്കർമാരും ആരോഗ്യ പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളുടെയും ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന്  കൊണ്ടാണ് ഒക്റ്റോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.

ചട്ടുപ്പാറ മുതൽ വെള്ളുവയൽ വരെ റോഡിനിരു ഭാഗം, വഴിയോര വിശ്രമ കേന്ദ്രം, FHC ബഡ്സ് സ്കൂൾ  പരിസരം, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനവും പൂന്തോട്ട നിർമാണവും ഫ്ലാഷ് മോബും നടത്തി.വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് പി.പി റെജി പരിപാടി ഉദ്ഘാടനം നടത്തി.

ഒക്റ്റോബർ 2 മുതൽ 2025 മാർച്ച് 30 സീറോ വേസ്റ്റ് ദിനം  വരെയാണ്  ക്യാമ്പയിൽ. വാർഡ് തലത്തിൽ മുഴുവൻ ജനപ്രതിനിധികളും പങ്കെടുത്തു കൊണ്ട് മുഴുവൻ വാർഡ് തല യോഗങ്ങൾ വിളിച്ചു ചേർക്കും.

തുടർന്ന് ജനുവരി 30 ന്  കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിനെ സീറോ വേസ്റ്റ് കുറ്റ്യാട്ടൂരായി പ്രഖ്യാപിക്കാൻ എല്ലാവരുടെയും സഹായ സഹകരണം ഉണ്ടാവണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡൻ്റ് പറഞ്ഞു.
























Previous Post Next Post