കണ്ണാടിപ്പറമ്പ്:-ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. എല്ലാദിവസവും രാവിലെ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ പാരായണവും വൈകു: 6.30 മുതൽ കലാപരിപാടികളും അരങ്ങേറും. 10 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ ഗ്രന്ഥം വെപ്പ് ദീപാരാധനയ്ക്ക് ശേഷം ഗ്രന്ഥ പൂജ 12 ന് ശനിയാഴ്ച വൈകുന്നേരം വാഹനപൂജ 13 ന് ഞായറാഴ്ച വിദ്യാരംഭം എന്നിവ ഉണ്ടാവും.
3 ന് വൈകുന്നേരം 6.30 ന് സിദ്ധാർത്ഥൻ മാസ്റ്റർ കൂടാളിയുടെ ആദ്ധ്യാത്മിക പ്രഭാഷണം , ഈശാനമംഗലംമഹാവിഷ്ണു ക്ഷേത്ര മാതൃ സമിതിയുടെയും വാരം റോഡ് കൂട്ടായ്മയുടേയും തിരുവാതിരക്കളി അരങ്ങേറും.
4 ന് വെള്ളിയാഴ്ച ഫ്ലവേഴ്സ് ടി വി കോമഡി ഫെയിം അഭിനന്ദ് അഴിക്കോടിന്റെ ശിക്ഷണത്തിൽ എ.എം. ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ,
5 ന് ശനിയാഴ്ച മയൂഖം കലാസമിതി പുല്ലൂപ്പി അവതരിപ്പിക്കുന്ന നടനമാലിക, 6 ന് ഞായർ ചെറുതാഴം രാജീവ് മാരാറും ധന്യ സുധാകരനും ചേർന്ന് അവതരിപ്പിക്കുന്ന അഷ്ടപതി
7 ന് തിങ്കൾ ഗണേശ് വാദ്യ സംഘത്തിന്റെ തായമ്പക, ചിലങ്ക കണ്ണാടിപ്പറമ്പിന്റെ നടനോത്സവം ശേഷം ശിവ തീർത്ഥടീം വയപ്രം അവതരിപ്പിക്കുന്നകൈകൊട്ടികളി
8 ന് ചൊവ്വാഴ്ച തെരു കലാ കൂട്ടായ്മയുടെ ഭക്തി ഗാനസുധ, 9 ന് ബുധനാഴ്ച ലാസ്യകൃപ കണ്ണാടിപ്പറമ്പ് അവതരിപ്പിക്കുന്ന നൃത്താജ്ഞലി , ബാലവേദി,ദ്രുപതം കാട്ടാമ്പള്ളി എന്നി സംഘങ്ങളുടെ കൈകൊട്ടികളികൾ, 10 ന് തെരു കലാ കൂട്ടായ്മയുടെ നൃത്ത സന്ധ്യ,
11 ന് വെള്ളിയാഴ്ച ടീം ഫൂട്ട് ലൈറ്റിന്റെ കൈകൊട്ടി കളി, വൈശാലി ടീം അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങൾ, സ്വരസ്വാഗര കണ്ണൂരിന്റെ മ്യൂസിക് നെറ്റ്, 12 ന് ശനിയാഴ്‌ച നിള ടീം കമ്പിൽ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, സഞ്ചുമാമ്പയിൽ, വൈശാലി പി.വി എന്നിവരുടെ ഭക്തി ഗാനസുധ എന്നിവയും നടക്കും.