ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അറ്റൻ്റർ കെ.ബാലകൃഷ്ണന് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ് വി.സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ ശശിധരൻ, സഹകരണ അസിസ്റ്റൻറ് ഡയരക്ടർ എം.വി.സുരേഷ് ബാബു, കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, തളിപ്പറമ്പ് ടി.വി.കവിത, സ്പെഷ്യൽ സെയിൽ ഓഫീസർ നിധിൻ എം, എൻ.അനിൽകുമാർ, ഇ.പി.ആർ.വേശാല, പി.കെ.വിനോദ് ,ഉത്തമൻ വേലിക്കാത്ത്, ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ, ബേങ്ക് മുൻ സെക്രട്ടറിമാരായ എൻ.ബാലകൃഷ്ണൻ, ടി.രാജൻ, KCEU ഏറിയ പ്രസിഡണ്ട് പി.വൽസലൻ, സ്റ്റാഫ് കൗൺസിലിന് വേണ്ടി കെ.സി.ശിവാനന്ദൻ എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. കെ.ബാലകൃഷ്ണൻ മറുമൊഴി പ്രസംഗം നടത്തി. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷണൻ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി എം.വി സുശീല നന്ദിയും പറഞ്ഞു.