തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് നാളെ കൊടിയേറും ; സ്കൂളിലെത്തുന്ന അതിഥികൾക്കായി ഭക്ഷണമൊരുക്കാൻ ഊട്ടുപുരയും ഒരുങ്ങി


കമ്പിൽ :- തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് നാളെ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയേറും.  കലോത്സവത്തിനെത്തുന്ന അതിഥികൾക്ക് ഭക്ഷണമൊരുക്കാൻ സ്കൂളിൽ ഒരുക്കങ്ങളായി. സബ്ജില്ലയിലെ സ്കൂളുകളിൽ നിന്നും നൽകിയ പച്ചക്കറികൾ ഉൾപ്പടെയുള്ള സാധനങ്ങൾ ഭക്ഷണകമ്മിറ്റി ഏറ്റുവാങ്ങി. 

ഒക്ടോബർ 14 മുതൽ 17 വരെയായി നാല് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്ന 15000 പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. ഭക്ഷണ കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര കൺവീനർ അശോകൻ മാസ്റ്റർ, എ.പി പ്രമോദ് കുമാർ, എ.ഭാസ്കരൻ , എം.പി പ്രേമൻ, അർജുൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് എം.നിസാർ , പ്രിൻസിപ്പാൾ കെ.രാജേഷ് മാസ്റ്റർ , ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.



Previous Post Next Post