ട്രെയിൻ യാത്രയിൽ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പുതിയ മാർഗരേഖ


ന്യൂഡൽഹി :- ട്രെയിൻ യാത്രയിൽ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ പുതുക്കി. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംയുക്‌തമായാണ് പുതിയ മാർഗരേഖ തയാറാക്കിയിരിക്കുന്നത്. പകർപ്പ് ഉടൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു.

30% സ്ത്രീകൾ ഉൾപ്പെടെ - പ്രതിദിനം 2.3 കോടിയിലധികം യാത്രക്കാർ റെയിൽമാർഗം യാത്രചെയ്യുന്നുവെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണ്. കുട്ടികളും പലപ്പോഴും ചൂഷണത്തിന് ഇരയാകുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ  57,564 കുട്ടികളെ ട്രെയിൻ വഴിയുള്ള മനുഷ്യക്കടത്തിൽനിന്ന് ആർ പിഎഫ് രക്ഷപ്പെടുത്തി. ഇവരിൽ 18,172 പേർ പെൺകുട്ടികളാണ്. രക്ഷപ്പെടുത്തിയ കുട്ടികളിൽ 80% പേരെയും മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

Previous Post Next Post