അജ്മാനിൽ നടന്ന സോഷ്യൽ കോൺഗ്രിഗേറ്റ്സ് സമാപിച്ചു


അജ്‌മാൻ :- അജ്മാനിൽ നടന്ന സോഷ്യൽ കോൺഗ്രിഗേറ്റ്സ് സമാപിച്ചു. റാഷിദിയ്യ സുന്നി സെന്ററിൽ ചേർന്ന പരിപാടി ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് അബ്ദുൽ റസാഖ് ഹാറൂണിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ ബസ്വീർ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ റഫീഖ് അമാനി (കണ്ണൂർ സാന്ത്വനം സെക്രട്ടറി) പരിയാരം സാന്ത്വനം പ്രവർത്തനത്തെ കുറിച്ച്‌ വിഷയാവതരണം നടത്തി.

അജ്മാനിൽ പരിയാരം സാന്ത്വനപ്രവർത്തനത്തിന് വേണ്ടി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു അബ്ദുൽ നാസർ സഅദി (ഐ സി എഫ് സെൻട്രൽ സെക്രട്ടറി), സകരിയ ശാമിൽ ഇർഫാനി (ആർ എസ് സി ഗ്ലോബൽ ചെയർമാൻ), ഉബൈദ് സഖാഫി (ആർ എസ് സി അജ്‌മാൻ സോൺ) മുഹമ്മദ്‌ ബാഖവി എന്നിവർ ആശംസപ്പിച്ചു. അബ്ദുൽ റസ്സാഖ് ഹാറൂണി പ്രാർത്ഥനയും അബു അഹമദ് സ്വാഗതവും കമാൽ ചെലേരി നന്ദിയും പറഞ്ഞു.

പരിയാരം സ്വാന്തനം അജ്‌മാൻ ചാപ്റ്റർ ചെയർമാൻ : കെ പി അബ്ദുള്ള ഹാജീ

 കൺവീനർ : കമാൽ ചേലേരി

 ഫിനാൻസ് : ശിഹാബ് മട്ടന്നൂർ

 വൈ. ചെയർമാൻ : അബ്ദുൽ നാസർ സഅദി ആറളം, മുഹമ്മദ്‌ ബാഖവി വേശാല, ഹമീദ് ഹാജി മുട്ടത്തൊടി കാസർഗോഡ് 

 ജോ :കൺവീനർ : അബു അഹമദ് നരിക്കോട് , ജസീർ കണ്ണാടിപ്പറമ്പ്, അനസ് കയ്യം

Previous Post Next Post