ശ്രീലക്ഷ്മിയുടെ ചികിത്സയ്ക്ക് 'ഐശ്വര്യ'യുടെ കാരുണ്യയാത്ര ഇന്ന്


മയ്യിൽ :- 
ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ഒൻപതാം ക്ലാസുകാരിയുടെ ജീവൻ കാക്കാൻ ഐശ്വര്യ ട്രാവൽസിന്റെ കാരുണ്യയാത്ര.

ചാലോട്-മയ്യിൽ-പുതിയതെരു -കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന ബസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ മയ്യിലിൽ ഡോ. എസ്. പി.ജുനൈദ് നടത്തും. നാറാത്ത് ഓണപ്പറമ്പിലെ എൻ.ബി.സുരേഷിൻ്റെയും ഹർഷയുടെയും മകളാണ് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ശ്രീലക്ഷമി.

വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നാണ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.ഇതിനായി 25 ലക്ഷത്തിലേറെ രൂപ ചെലവുവരും. ഐശ്വര്യ ബസിൻ്റെ കാരുണ്യയാത്രയിലൂ ടെ ലഭിക്കുന്ന മുഴുവൻ തുകയും കുടുംബത്തിന് കൈമാറുമെന്ന് ബസുടമ ചെറ്റൂടൻ മോഹനൻ പറഞ്ഞു.

Previous Post Next Post