ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണ പ്രഭാഷണവും ഗാനാലാപനവും നടന്നു.
യുവകവിയും സാംസ്കാരിക പ്രവർത്തകനുമായ അഭിലാഷ് കണ്ടക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.കെ മനേഷ് സ്വാഗതവും പി.കെ ഷനോജ് നന്ദിയും പറഞ്ഞു. തുടർന്ന് വയലാർ ഗാനങ്ങളുടെ അവതരണം നടന്നു.