കണ്ണൂർ :- ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.മുകുന്ദൻ മുഖ്യാതിഥിയായി. കരിവെള്ളൂർ മുരളി തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി, ഖാദിബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ എന്നിവർ മുഖ്യാതിഥികളായി.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ഇ എം അഷ്റഫ്, മഹേഷ് കക്കത്ത് കെ ടി ശശി, കെ രാമചന്ദ്രൻ, അരക്കൻ പുരുഷോത്തമൻ, പി പി ബാബു എന്നിവർ സംസാരിച്ചു. വി കെ പ്രകാശിനി സ്വാഗതവും വൈ വി സുകുമാരൻ നന്ദിയും പറഞ്ഞു.