ശബരിമലയിലെത്തുന്നവർക്ക് സുഖദർശനം സാധ്യമാക്കും - മന്ത്രി വി.എൻ വാസവൻ


പന്തളം :- ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാവർക്കും സുഖദർശനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വി.എൻ വാസവൻ. വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന നപാതയിൽ പ്രാഥമികസൗകര്യവും ശുദ്ധജല വിതരണവും കുറ്റമറ്റരീതിയിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 ഡോക്ടർമാർ സൗജന്യ സേവനത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതികളെ ല്ലാം ഇ ടെൻഡർ മുഖേന നടപ്പാക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 40 ലക്ഷം ടൺ അരവണ മണ്ഡലകാലത്തിന്റെ ആദ്യനാളുകളിലേക്ക് തയാറാവുകയാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

Previous Post Next Post