കണ്ണൂർ ദസറയിൽ ഇന്നത്തെ പരിപാടി


കണ്ണൂർ :- ഇന്ന് ഒക്ടോബർ 9 ബുധനാഴ്ച 5.30ന് സാംസ്ക്‌കാരിക സമ്മേളനം - ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ശിഹാദ്ദീൻ പൊയ്ത്‌തുംകടവ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി ധനേഷ്, സിനിമ താരം ദീപക് പറമ്പോൾ എന്നിവർ മുഖ്യാതിഥികളായിരിക്കും. സ്‌ഥിരസമിതി അധ്യക്ഷൻ സിയാദ് തങ്ങൾ അധ്യക്ഷത വഹിക്കും.

തുടർന്ന് ശ്രീ ശങ്കരാ തിരുവാതിര ടീം കണ്ണൂർ അവതരിപ്പിക്കുന്ന തിരുവാതിര, നിവേദ്യ ചെന്നൈ അവതരിപ്പിക്കുന്ന ഭരതനാട്യം, കണ്ണൂർ കോർപറേഷൻ സായംപ്രഭയുടെ ഡാൻഡിയ നൃത്തം, നൈനിക ദീപക്കിന്റെ കുച്ചിപ്പുടി, നന്ദ, അനഘ എന്നിവർ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ് എന്നിവയ്ക്ക് ശേഷം പ്രസീത ചാലക്കുടി നയിക്കുന്ന പതി ഫോക് ബാൻഡ് എന്നിവ അരങ്ങേറും.

Previous Post Next Post