ചുഴലി നാടിനെ മാലിന്യമുക്തമാക്കാൻ "നമ്മുടെ നാട് ശുചിത്വ നാട്" എന്ന സന്ദേശവുമായി പ്രദേശവാസികൾ


ചുഴലി :- "നമ്മുടെ നാട് ശുചിത്വ നാട്" എന്ന സന്ദേശവുമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി ടൗൺ പരിസരവാസികൾ. മാലിന്യ മുക്തമായ നാടിനെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ പ്രദേശത്തെ നിരവധിപേർ അണിച്ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ സമരിറ്റൻ പാലിയേറ്റീവ് കെയർ യൂണിറ്റ്, അവരുടെ നേതൃത്വത്തിലുള്ള സമരിറ്റൻ എമർജൻസി ടീം, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, NSS യൂണിറ്റ് , വിദ്യാർത്ഥികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, സാന്ത്വനം സ്വയം സഹായ സംഘം പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ നാടിനെ വൃത്തി ബോധത്തിലേക്ക് ഉയർത്തി കൊണ്ടുവരാനുള്ള പ്രവർത്തനത്തിൽ അണിച്ചേർന്നു. 

സമരിറ്റൻ പാലിയേറ്റീവ് കെയർ യൂണിറ്റ് ചെയർമാൻ കെ.വി ശശീന്ദ്രൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന ടീച്ചർ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൺ വി.സഹദേവൻ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ സ്വാഗതമാശംസിച്ചു.

Previous Post Next Post