തിരുവനന്തപുരം :- കൊല്ലം, ആലപ്പുഴ, കോട്ടയം, എറ ണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഉൾനാടൻ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ ചെറുസോളാർ ബോട്ടുകൾ ഇറക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാർ പറഞ്ഞു.
120 പേർക്ക് സഞ്ചരിക്കാനാകുന്ന വേഗ മോഡൽ എ.സി, നോൺ എ.സി ബോട്ടുകളുടെ നിർമാണം ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കുള്ള അഞ്ച് ഡിങ്കി ബോട്ടുകൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു.