കണ്ണൂർ :- കണ്ണോത്തുംചാലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. കണ്ണോത്തുംചാലിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ബസ് യാത്രക്കാരിയായ ഒരു കുട്ടിക്ക് പരിക്കേറ്റു.
കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലക്ഷ്മി ബസ്സാണ് അപകടത്തിൽപെട്ടത്. കട ഉടമ സി.എൻ സുധാകരൻ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.