കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്


കൊട്ടിയൂർ :- കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു.

കനത്ത മഴയെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു. മാനന്തവാടിയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസും മാനന്തവാടിയിലേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് അപകടത്തിൽപെട്ടത്. 



Previous Post Next Post