മയ്യിൽ:- ADM നവീൻ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ രാജിവെച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി , മയ്യിൽ , മലപ്പട്ടം , കുറ്റിയാട്ടൂർ എന്നീ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷൻ പരിസരത്തു ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കുന്നു.
നാളെ (24/10/2024) വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ പോലീസ് സ്റ്റേഷൻ പരിസരത്തു വെച്ചാണ് പരിപാടി നടക്കുന്നത്.