കണ്ണൂർ :- കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും വ്യാപക കടലേറ്റം. മാഹി, പുന്നോൽ പെട്ടിപ്പാലം, മുഴപ്പിലങ്ങാട്, പുതിയങ്ങാടി തീര മേഖലകളിലാണ് ബുധനാഴ്ച രാവിലെ വൻ തോതിൽ കടലേറ്റമുണ്ടായത്. രാവിലെ ആറിന് തുടങ്ങിയ 'കള്ളക്കടൽ പ്രതിഭാസം' പലയിടങ്ങളിലും മണിക്കൂറുകളോളം നീണ്ടു. പുതിയങ്ങാടി ചൂട്ടാട് കടലോരത്തുണ്ടായ കടൽപ്രതിഭാസത്തെത്തുടർന്ന് നിരവധി വീടുകളിൽ വെള്ളംകയറി. പഴയങ്ങാടി പോലീസും സന്നദ്ധസംഘടനയായ 'വൈറ്റ് ഗാർഡ്' പ്രവർത്തകരും നാട്ടുകാരും ചേർന്ന് കടൽവെള്ളം അടു ത്തുള്ള പുഴയിലേക്ക് ഒഴുക്കിവിട്ടു. ചൂട്ടാട് ബുധനാഴ്ച രാത്രിയും ശക്തമായ തിരമാല കളുണ്ടായി. ഇവിടെയുള്ള 15 കുടുംബങ്ങ ളെ പുതിയങ്ങാടി ജി.എം.യു.പി.സ്കൂളിലേ ക്ക് മാറ്റിപ്പാർപ്പിച്ചു.
മുഴപ്പിലങ്ങാട് ബീച്ചിന്റെ എടക്കാട് ഭാഗത്ത് റോഡുവരെ തിരമാലകൾ ഇരച്ചു കയറി. തീരത്തുനിന്ന് തോണികളും മറ്റു പകരണങ്ങളും സുരക്ഷിതസ്ഥാനത്തേ ക്ക് മാറ്റി. തറിമ്മൽ ഭാഗത്തും ശക്തമായ കടലേറ്റമുണ്ടായി. മുന്നറിയിപ്പുണ്ടായിരു ന്നതിനാൽ ബീച്ചിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല.
ന്യൂമാഹി പഞ്ചായത്തിലെ അഴിക്കൽ, പ്രസ് വളപ്പ്, കുറിച്ചിയിൽ കടപ്പുറം എന്നി വിടങ്ങളിൽ കടലേറ്റം രൂക്ഷമായിരുന്നു. ബുധനാഴ്ച രാവിലെ 9.45-ഓടെയുണ്ടായ കടലേറ്റം രണ്ട് മണിക്കൂറിലേറെ നീണ്ടു. ഈ പ്രദേശങ്ങളിലെ പത്ത് വീടുകളിൽ വെള്ളം കയറി നാശമുണ്ടായി. ഇവിടങ്ങ ളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.
തലശ്ശേരി പുന്നോൽ പെട്ടിപ്പാലം കോളനിയിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാതവരെ വെള്ളം കുതിച്ചുകയറി. കിടപ്പുരോഗിയായ അർഷാദിനെ ആം ബുലൻസ് എത്തിച്ച് ജനറൽ ആസ്പത്രി യിലേക്ക് മാറ്റി.ഇ.ഖാദർ, കാളിമുത്തു. ധർമരാജ്, സി. രാജു, എസ്.കെ. ഫാത്തിമ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ഖാദറിന്റെ വീടിനു സമീപത്തെ മാരിയമ്മൻ കോവിലിൻ്റെ ചുമർ തകർന്നു. ഷഫീഖ് എന്നയാൾ കടപ്പുറത്ത് സൂക്ഷിച്ച 7,000 രൂപ വിലയുള്ള കമ്പ വല നഷ്ടമായി.
കേരളത്തിലെ എല്ലാ തീര ദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണകേന്ദ്രം ബുധനാഴ്ച ചുവപ്പ് മുന്ന റിയിപ്പ് നൽകിയിരുന്നു. കേര ളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്ക ടൽ പ്രതിഭാസത്തിനും സാധ്യത യുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. സമുദ്രം ത്തിൽ വിദൂരമായുണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് 'കള്ളക്ക് ടൽ' പ്രതിഭാസം. ഈ തിരമാലകൾ സമുദ്ര ത്തിൽ അനേകം കിലോമീറ്ററുകൾക്കപ്പുറം വിദൂരമായി രൂപപ്പെടുന്നു. ആഴ്ചകളോളം പിന്നിട്ട് തീരത്തെത്തി ഇത് വൻ കടലേറ്റമു ണ്ടാക്കുന്നു. തരംഗദൈർഘ്യം വളരെ കൂടു തലായതിനാൽ വലിയ തിരമാലകൾ അതി ശക്തമായാണ് തീരത്തെത്തുക.