കണ്ണാടിപ്പറമ്പ് :- പാപ്പിനിശ്ശേരി സബ്ജില്ലാ സ്കൂൾ കലോത്സവം, സബ് ജില്ലാ സ്പോർട്സ്, ശാസ്ത്രോത്സവം എന്നീ വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിച്ച ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ സ്കൂളിൽ വെച്ച് അനുമോദിച്ചു. ചടങ്ങിൽ ഹസനാത്ത് സ്കൂൾ സെക്രട്ടറി കെ.എൻ മുസ്തഫ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.
തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ സ്കൂൾ ചെയർമാൻ ഖാലിദ് ഹാജി, വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ റഹ്‌മാൻ വേങ്ങടാൻ, സ്കൂൾ സി.ഇ.ഒ ഡോ : താജുദ്ധീൻ വാഫി, പി ടി എ പ്രസിഡന്റ് അഷ്‌റഫ്, മദർ പി ടി എ പ്രസിഡന്റ് റംല പി ടി എ മെമ്പർ ജസീല, നുസൈറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികൾ വിജയ റാലിയും സംഘടിപ്പിച്ചു. അദ്ധ്യാപകരായ ശ്രീനിവാസൻ, സൗദ, അഞ്ജലി, റാഷിദ്, സുനിത, തുടങ്ങിയവർ റാലി നിയന്ത്രിച്ചു. വൈസ് പ്രിൻസിപ്പൽ മേഘ ധനേഷ് നന്ദിയും പറഞ്ഞു.