പെരളശ്ശേരി :- പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാപ്പത്ത് ആഘോഷത്തിന് വൻതിരക്ക്. അവധിദിനമായതിനാൽ ധാരാളം ഭക്തരാണ് പുലർച്ചെ മുതൽ ക്ഷേത്ര ദർശനത്തിന് എത്തിയത്.
സാധാരണ പൂജകളാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. വഴിപാട് കൗണ്ടറുകൾക്ക് മുന്നിലും മുട്ടസമർപ്പണത്തിനും തൊഴാനും നീണ്ടനിരയായിരുന്നു. ഉച്ചയ്ക്ക് പ്രസാദസദ്യയുമുണ്ടായി. ആഘോഷം തിങ്കളാഴ്ചയും തുടരും.