കണ്ണൂർ ADM ന്റെ ആത്മഹത്യ ; പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും



കണ്ണൂർ :- എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധിപറയും. ജാമ്യാ പേക്ഷ തീർപ്പാക്കുംവരെ അറസ്റ്റിനില്ലെന്ന് പോലീസ് വ്യക്തമാക്കി. 

എന്നാൽ, തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാ നാണ് പോലീസിന്റെ നീക്കം. എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.

Previous Post Next Post