മയ്യിൽ :- ഒറ്റക്കനമ്പർ ലോട്ടറി ചൂതാട്ട സംഘത്തെ മയ്യിൽ പോലീസ് പിടികൂടി. പെരുമാച്ചേരി സ്വദേശി സിയാദ്, കമ്പിൽ സ്വദേശി ഹരിദാസൻ എന്നിവരെ ഇന്ന് സ്റ്റെപ്പ്റോഡിൽ വച്ച് മയ്യിൽ S I മനേഷും സംഘവും പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതികളിൽ നിന്ന് ചൂതാട്ടത്തിൽ ഏർപ്പെട്ട പണവും പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണും ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. ചൂതാട്ട സംഘത്തിൽ ഉണ്ടായ മറ്റ് കണ്ണികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മയ്യിൽ പോലീസ് ഇൻസ്പെക്ടർ സഞ്ജയ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ന് സ്റ്റെപ്പ്റോഡിൽ വച്ച് പോലീസ് പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി. ഒറ്റക്കനമ്പർ ചൂതാട്ടത്തിലെ മറ്റു പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നും മയ്യിൽ പോലീസ് പറഞ്ഞു.