തിരുവനന്തപുരം :- അനുമതി നൽകിയ കെട്ടിടനിർമാണ പെർമിറ്റ് പൊതുജന പ്രതിഷേധത്തിന്റെയോ പരാതിയുടെയോ അടിസ്ഥാനത്തിൽ പഞ്ചായത്തു ഭരണസമിതിക്ക് റദ്ദാക്കാനാകില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രിബ്യൂണൽ. പെർമിറ്റ് അനുവദിക്കുന്നത് സെക്രട്ടറിയുടെ മാത്രം അധികാരപരിധിയിൽ വരുന്നതാണ്.
മൊബൈൽ ടവർ പണിയുന്നതിന് സെക്രട്ടറി നൽകിയ പെർമിറ്റ് റദ്ദാക്കി പത്തനംതിട്ട ഇലന്തൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനം പഞ്ചായത്തീരാജ് നിയമത്തിന്റെ ലംഘനമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ഭരണസമിതി തീരുമാനത്തോട് വിയോജിച്ച് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സർക്കാരാണ് വിഷയം ട്രിബ്യൂണലിന് കൈമാറിയത്.