KMHS 92 മധുരിക്കും ഓർമ്മകൾ ഗ്രൂപ്പ് സഹപാഠിയുടെ വീട് നിർമ്മാണത്തിന് ധനസഹായം നൽകി

 


കൊളച്ചേരി:-KMHS 92 മധുരിക്കും ഓർമ്മകൾ ഗ്രൂപ്പ് സഹപാഠിയായ കരുണാകരൻ്റെ കുടുംബത്തിന് വീട് നിർമ്മാണത്തിനായ് കരുണൻ കാരുണ്യം എന്ന  പേരിൽ ധന സഹായം നൽകി.

കൊളച്ചേരി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ബാലസുബ്രമണ്യം കരുണാകരൻ്റെ ഭാര്യ വിജിഷക്ക് തുക കൈമാറി. ചടങ്ങിൽ സെക്രട്ടറി പ്രേമ സന്തോഷ്, ട്രഷറർ സന്തോഷ് എം പി, എക്സിക്യൂട്ടിവ് അംഗങ്ങളായ മനീഷ് സാരംഗി,ജീജ വിനോദ്, സുമിത്രൻ കൊളച്ചേരി, നാട്ടുകാരനായ ജിജേഷ് മാടത്തിൽ സന്നിഹിതരായി.

Previous Post Next Post